പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ കഥക് ചാവറ കൾച്ചറൽ സെന്റർ തീയേറ്റർ ഹാളിൽ അവതരിപ്പിച്ചു.പ്രശസ്ത കഥക് കലാകാരനായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി, ജയ്പൂർ ഘരാനയുടെ കഥകിൻ്റെ മുൻനിര കലാകാരനാണ് . പാരമ്പര്യത്തിന്റെയും ആധുനികതയുടെയും അതിമനോഹരമായ മിശ്രിതമായിരുന്നു കഥക് അവതരണം ഏറെ അനുഭവേദ്യമായിരുന്നു.അദ്ദേഹത്തോടൊപ്പം ശിഷ്യ , അനഘ വാര്യർ കഥക് അവതരിപ്പിച്ചു. ......
കൊച്ചി: കെപിസിസി ആഹ്വാന പ്രകാരം നടക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നും നാളെയും ജില്ലയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന യാത്ര വിശ്വാസ സംരക്ഷണ യാത്ര നാളെ (16.10.2025) ജില്ലയില്ലെത്തും. ......
ദോഹ: എജ്യുക്കേഷൻ എബൗവ് ഓൾ (Education Above All – EAA) ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ഹർ ഹൈനെസ് ഷെയ്ഖ മോസ ബിന്റ് നാസർ നൈജീരിയ ഫസ്റ്റ് ലേഡി സെനറ്റർ ഒലുറെമി ടിനുബുവുമായി കൂടിക്കാഴ്ച നടത്തി.
EAAയും നൈജീരിയയും തമ്മിലുള്ള നിലവിലുള്ള പങ്കാളിത്തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്കൂളിൽ പോകാതെ കഴിയുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനും യുവാക്കളെ തൊഴിൽ-പരിശീലന അവസരങ്ങൾ വഴി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും അവലോകനം ചെയ്തു.
ലോകത്തിലെ പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ, ആഗോളതലത്തിൽ നിരവധി രാജ്യങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ......
ദോഹ: സാഹിത്യവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന 11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ദോഹയിലെ കതാറ കൾച്ചറൽ വില്ലേജിൽ ആരംഭിച്ചു. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ജനറൽ മാനേജർ പ്രൊഫ. ......
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ദ്വിദിന സാഹിത്യശില്പശാലയും സാംസ്കാരിക സദസ്സും ഗസൽ-ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി ഏൽ എഫ് സാഹിത്യോത്സവം.
രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം-നവമാധ്യമങ്ങൾ-സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ-ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, എഴുത്തുകാരന്റെ പണിപ്പുര, സാംസ്കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് മലയാളത്തിലെ മുൻനിര എഴുത്തുകാരും ഭാഷാവിദഗ്ദരും നേതൃത്വം നൽകും. ......
കൊച്ചി : കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
കേരളത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻസമിതിയുടെ അധ്യക്ഷനും കോഴിക്കോട് അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ......
കൊച്ചി: ജിഎസ്ടി 2.0 പ്രകാരമുള്ള കുറഞ്ഞ തീരുവയുടെ ആനുകൂല്യങ്ങളോടൊപ്പം ഒക്ടോബര്‍ മാസത്തെ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ച് ഇഞ്ചിയോണ്‍ കിയ. സണ്‍റൂഫ്, വയര്‍ലെസ്സ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയോട് കൂടിയ 8 ഇഞ്ച് ടച്ച്സ്ക്രീന്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള കിയ സോണറ്റ് മോഡല്‍ ഇനി 10 ലക്ഷം രൂപയ്ക്ക് താഴെ ഓണ്‍ റോഡ് നിരക്കില്‍ സ്വന്തമാക്കുവാന്‍ ഈ സ്പെഷ്യല്‍ ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ......
അന്താരാഷ്ട്ര തലത്തിലെ മുൻനിര സാങ്കേതികവിദ്യാ, സ്റ്റാർട്ടപ്പ് പ്രദർശന മേളയായ ജൈറ്റെക്സ് ഗ്ലോബലിൽ, കേരളത്തിന്റെ ഐ.ടി പവലിയൻ ഉദ്ഘാടനം ചെയ്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ, അഞ്ച് ദിവസമായാണ് ജൈറ്റെക്സ് ഗ്ലോബലിന്റെ 45-ാം പതിപ്പ് അരങ്ങേറുന്നത്. ......